പ്രദീപ് സിങ് ഖരോല പുതിയ എയര്‍ ഇന്ത്യ ചെയര്‍മാന്‍

0
37

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ് ഖരോലയെ നിയമിച്ചു. നിലവില്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറായാണ് അദ്ദേഹം.

കര്‍ണാടക കേഡറിലെ ഐഎഎസ് ഓഫീസറായ ഖരോല രാജീവ് ബന്‍സാലിന് പകരമാണ് പ്രദീപ് സിങ് എയര്‍ ഇന്ത്യ തലവനാകുന്നത്. കഴിഞ്ഞ മൂന്നുമാസമായി എയര്‍ ഇന്ത്യയുടെ ഇടക്കാല സി.എം.ഡിയായി സേവനം അനുഷ്ടിക്കുകയായിരുന്നു രാജീവ് ബന്‍സാല്‍. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്തിമരൂപം തയ്യാറാക്കുന്ന സമയത്താണ് പുതിയ സി.എം.ഡി എത്തുന്നത്.