ബ്രഹ്മപുത്ര നദിയെ വഴിതിരിച്ച് വിടാനായി ചൈന തുരങ്ക നിര്‍മാണം തുടങ്ങിയതായി സംശയം

0
42

Asia’s longest road bridge over the Brahmaputra river Dhola -Sadia bridge in Tinsukia District in Assam.

ഇറ്റാനഗര്‍: ബ്രഹ്മപുത്ര നദിയെ വഴിതിരിച്ച് വിടാനായി ചൈന തുരങ്ക നിര്‍മാണം തുടങ്ങിയതായി സംശയം. ചൈനയുടെ തുരങ്ക നിര്‍മാണം കാരണം നദി മലിനമായെന്ന് ചൂണ്ടിക്കാട്ടി അരുണാചലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി നിനോങ് എറിങ് പ്രധാനമന്ത്രിക്ക് കത്തയച്ചു.

ചെളിയും മാലിന്യങ്ങളും കലര്‍ന്ന് നദി മലിനമായെന്നും നദി കറുത്ത നിറത്തിലാണ് ഒഴുകുന്നതെന്നും എറിങ് കത്തില്‍ പറയുന്നു. നദിയില്‍ നിന്ന് മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും അപ്രത്യക്ഷമായെന്നും ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നദി മലിനമാകാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ അന്താരാഷ്ട്ര സംഘത്തെ അയച്ച് നിരീക്ഷണം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രദേശവാസികളുടെ ഓര്‍മയില്‍ ഒരിക്കല്‍പോലും നദി ഇതുപോലെ ദുഷിച്ചിട്ടില്ല. നദി ഇന്ത്യ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളുടെ പൊതുമുതലാണ്. തങ്ങളുടെ ഭാഗത്തുള്ള നദിയില്‍ ചൈന എന്തൊക്കെയോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും എറിക് കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മപുത്ര നദിയുടെ പ്രവാഹത്തില്‍ നിന്ന് ഭൂരിഭാഗം ജലവും വഴിതിരിച്ചു വിടാനായി ചൈന ഭീമന്‍ തുരങ്കം നിര്‍മിക്കാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് ജലമെത്തിക്കുന്നതിനായായി 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കമാണ് ചൈന നിര്‍മിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, തുരങ്ക നിര്‍മാണം അജണ്ടയിലില്ലെന്ന് ചൈന ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.