ശശികലയ്‌ക്കെതിരെ വീണ്ടും ആദായനികുതി വകുപ്പ് റെയ്ഡ്

0
43


ചെന്നൈ: വി.കെ.ശശികലക്കെതിരെ വീണ്ടും ആദായനികുതി വകുപ്പ് റെയ്ഡ്. ചെന്നൈയിലെ സത്യം സിനിമാസിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ശശികലയുടെ സഹോദരപുത്രനും ജയ ടിവി എംഡിയുമായ വിവേകിന്റെ പേരിലുളള ജാസ് സിനിമാസുമായുളള ഇടപാടുകള്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് റെയ്ഡ്.

നേരത്തെ ശശികലയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ 1430 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയിരുന്നു. ശശികലക്കെതിരെ കൊച്ചിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ടിടിവി ദിനകരനുമായി ബന്ധമുളള സുകേഷ് ചന്ദ്രശേഖരന്റെ ഫ്‌ളാറ്റുകളിലാണ് പരിശോധന നടന്നത്. കോടികളുടെ ആഢംബര കാറുകളായിരുന്നു കൊച്ചിയില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയത്. രണ്ടില ചിഹ്നം കിട്ടാന്‍ ടിടിവി ദിനകരന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ഇടനിലക്കാരനാണ് സുകേഷ് ചന്ദ്രശേഖന്‍.