താനെ: ആറു വയസുകാരി ഡെ കെയര്‍ സെന്ററില്‍ ലൈംഗിക പീഡനത്തിന് ഇരയായി. താനെയിലെ ക്രഷ് എന്ന ഡെ കെയര്‍ സെന്ററിലാണ് സംഭവം. ക്രഷിന്റെ ഉടമയുടെ ഭര്‍ത്താവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.
ഫാക്ടറി തൊഴിലാളിയായ കുട്ടിയുടെ അമ്മ ക്രഷില്‍ കുട്ടിയെ ഏല്‍പ്പിച്ചാണ് ജോലിക്ക് പോയിരുന്നത്. ക്രഷില്‍ എത്തുന്ന ഏക പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായ ആറു വയസുകാരി. കഴിഞ്ഞ 22-നാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് പൊലീസില്‍ പരാതി ലഭിച്ചത്.
ക്രഷ് ഉടമയുടെ ഭര്‍ത്താവിനെതിരെ ഐ.പി.സി, പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 30 വയസുള്ള പ്രതി ഒളിവിലാണ്.