ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

0
32

 

തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൂട്ടുപ്രതികളായ ആറു പേരും റിമാന്‍ഡില്‍ തുടരുകയാണ്.

സി.പി. ഉദയഭാനുവിനെതിരെയുള്ളത് എട്ട് പ്രധാന തെളിവുകളെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിലെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകളാണ് ഉദയഭാനുവിനെതിരെ ഉള്ളത്. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സെപ്റ്റംബര്‍ 29നാണ് പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.