ഡിസംബര്‍ ഒന്ന് വരെ തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

0
42

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ 7 മുതല്‍ 14 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നാം തീയതി രാവിലെ വരെ മഴ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. തെക്കന്‍ തീരപ്രദേശങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കടല്‍ക്ഷോഭമുണ്ടാകുമെന്നും അറിയിപ്പുണ്ട്.