നഷ്ടമായത് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലെ അവസാന കണ്ണി : വി.പി.ഉണ്ണികൃഷ്ണന്‍

0
57

തിരുവനന്തപുരം: അനുഭവ സമ്പന്നരായ കമ്മ്യൂണിസ്റ്റു നേതാക്കളിലെ അവസാന കണ്ണിയാണ് ഇ.ചന്ദ്രശേഖരന്‍ നായരുടെ മരണത്തോടെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നതെന്ന് പ്രമുഖ സിപിഐ നേതാവായ വി.പി.ഉണ്ണികൃഷ്ണന്‍ 24 കേരളയോട് അനുസ്മരിച്ചു.

1957 നിയമസഭയിലെ പ്രശസ്തമായ ജിഞ്ചര്‍ ഗ്രൂപ്പും ചന്ദ്രശേഖരന്‍ നായരുടെ വിയോഗത്തോടെ അസ്തമിച്ചതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രമുഖനായിരുന്നു ഇ.ചന്ദ്രശേഖരന്‍ നായര്‍. ഗോവിന്ദപ്പിള്ള, വെളിയം. കല്യാണ കൃഷ്ണന്‍ നായര്‍, പുനലൂര്‍ രാജഗോപാലന്‍ നായര്‍, തോപ്പില്‍ ഭാസി എന്നിവരടങ്ങുന്ന നിരയായിരുന്നു ജിഞ്ചര്‍ ഗ്രൂപ്പ്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി, പഠിച്ച് അവതരിപ്പിച്ചിരുന്ന ഈ ജിഞ്ചര്‍ ഗ്രൂപ്പ് അന്ന് നിയമസഭാ സമ്മേളനങ്ങളെ തിളക്കമുള്ളതാക്കി മാറ്റിയതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

1957 ല്‍ ഒന്നാം നിയമസഭയില്‍ അംഗമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍. . ഭൂപരിഷ്ക്കരണ നിയമം രൂപീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച കമ്മിറ്റിയിലെ ഏറ്റവും ചെറുപ്പക്കാരനായ അംഗമായിരുന്നു അദ്ദേഹം. 1980, 87, 96 മന്ത്രിഭകളില്‍ അംഗമായി. കൊട്ടാരക്കര, കരുനാഗപ്പള്ളി, ചടയമംഗലം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു.

മാവേലി സ്റ്റോറുകള്‍ രൂപീകരിക്കുന്നത് ചന്ദ്രശേഖരന്‍ നായര്‍ മന്ത്രിയായിരിക്കെയാണ്. മാവേലി മന്ത്രി എന്ന പേരിലാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടത്. ചന്ദ്രശേഖരന്‍ നായര്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ചന്ദ്രശേഖരന്‍ നായരുടെ ഭരണകാലത്താണ്. ദീര്‍ഘകാലം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്റ് ആയിരുന്നു.

vസഹകരണ നിക്ഷേപ പദ്ധതി ആരംഭിക്കുന്നത് അദ്ദേഹം സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരിക്കെയാണ്. ഇടത്പക്ഷ പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഉള്ള കനത്ത നഷ്ടമാണ് ഈ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്നും ഉണ്ണികൃഷ്ണന്‍ അനുസ്മരിച്ചു.