മുംബൈ സിറ്റി എഫ്സിക്കെതിരെ പൂനെ സിറ്റി എഫ്സിക്ക് വിജയം

0
42


പൂനെ : ഐഎസ്എൽ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ പൂനെ സിറ്റി എഫ്സിക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈയെ പൂനെ സിറ്റി വീഴ്ത്തിയത്. ആദ്യ പകുതിയിൽ മുബൈ 1–0നു മുന്നിലായിരുന്നു.

15–ാം മിനിറ്റിൽ ബൽവന്ത് സിങ്ങിലൂടെ ലീഡെടുത്ത മുംബൈയെ എമിലിയാനോ അൽഫാരോയുടെ ഇരട്ടഗോളുകളിലാണ് പൂനെ സിറ്റി എഫ്സി വീഴ്ത്തിയത്.

74–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സമനില ഗോൾ നേടിയ അൽഫാരോ, രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലാണ് വിജയമുറപ്പിച്ച ഗോൾ നേടിയത്. വിജയത്തോടെ മൂന്നു കളികളിൽനിന്ന് ആറു പോയിന്റുമായി പുണെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി.

രണ്ടു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുള്ള ബെംഗളൂരു എഫ്സിയാണ് പട്ടികയിൽ മുന്നിൽ.