തിരുവനന്തപുരം: ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എം.പി.വീരേന്ദ്രകുമാറുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് വീരേന്ദ്ര കുമാറും രംഗത്തെത്തി. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇപ്പോള്‍ യുഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നത്. നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.