സഹീര്‍ഖാന്റെ വിവാഹസല്‍ക്കാരത്തില്‍ ആടിപ്പാടി വിരാട് കൊഹ്ലിയും അനുഷ്‌കയും

0
49

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ഖാന്റെയും ബോളിവുഡ് നടിയായ സാഗരിക ഘാട്കയുടെയും വിവാഹ സല്‍ക്കാരത്തില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും അനുഷ്‌കയും.

കഴിഞ്ഞ ദിവസം അവാര്‍ഡ് ദാന ചടങ്ങിലും തിളങ്ങിയ ജോഡി ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞാണ് സഹീറിന്റേയും സാഗരികയുടേും വിവാഹ റിസപ്ഷന് എത്തിയത്.

ഗ്രേ കളറിലുള്ള സ്യൂട്ട് ധരിച്ചായിരുന്നു വിരാട് പരിപാടിക്കെത്തിയതെങ്കില്‍ വിരാടിനൊപ്പം അനുഷ്‌കയെത്തിയത് ഗ്രേ കളറിലുള്ള ലെഹങ്ക അണിഞ്ഞായിരുന്നു. റിസപ്ഷനിലുടനീളം ക്യാമറക്കണ്ണുകള്‍ വിരാടിനും അനുഷ്‌കയ്ക്കും പുറകെയായിരുന്നു. മറ്റ് സിനിമ-ക്രിക്കറ്റ് താരങ്ങളും റിസപ്ഷനില്‍ പങ്കെടുത്തിരുന്നു.

നവംബര്‍ 23നായിരുന്നു കാമുകിയായ സാഗരിക ഗാട്ട്ഘയെ സഹീര്‍ വിവാഹം കഴിച്ചത്. ചക്ദേ ഇന്ത്യയിലടക്കമുള്ള സിനിമകളിലൂടേയും മോഡലിംഗിലൂടേയും ബോളിവുഡിന് സുപരിചിതയാണ് സാഗരിക.