സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരപരിക്ക്

0
47

കോട്ടയം: കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്. പള്ളം സ്പീച്ച്ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ സ്വാമിനാഥന്‍, ഷെബിന്‍ ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും നില ഗുരുതരമാണ്.

വിദ്യാര്‍ഥികള്‍ കോട്ടയം ഭാഗത്തേക്കു സ്‌കൂട്ടറില്‍ വരികയായിരുന്നു. അതേ വശത്തുകൂടി അമിതവേഗത്തില്‍ വന്ന ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ ദേഹത്തുകൂടി വണ്ടി കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഷെബിന്‍ വണ്ടിയുടെ ഇടയില്‍പ്പെട്ടു. ആളുകള്‍ ഓടിയെത്തി ഇവിടെനിന്നു കുട്ടിയെ വലിച്ചെടുക്കുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ഥികളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ഇടിച്ച വണ്ടിയുടെ അതേ കമ്പനിയുടെ മറ്റൊരു ബസ് വിദ്യാര്‍ഥികള്‍ തടഞ്ഞ് പ്രതിഷേിച്ചു. വെസ്റ്റ്, ചിങ്ങവനം സ്റ്റേഷിലെ പൊലീസ് സ്ഥലത്തെത്തി. ബിഷപ്സ് സ്പീച്ച്ലി കോളജിലെ അധ്യാപകരും എത്തിയിരുന്നു.