ഇറ്റാനഗര്‍: അധ്യാപകനെ കുറിച്ച് അശ്ലീലവാക്കെഴുതിയതിന് വിദ്യാര്‍ഥികളെ വിവസ്ത്രരാക്കിയ അധ്യാപകരുടെ നടപടി വിവാദമാവുന്നു.
അരുണാചല്‍ പ്രദേശിലെ പാപ്പും പരെ ജില്ലയിലെ താനി കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തില്‍ നവംബര്‍ 23നാണ് സംഭവം.
പ്രധാനാധാപകനെയും സ്കൂളിലെ ഒരു വിദ്യാര്‍ഥിനിയെയും ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തിയ കടലാസ് അധ്യാപകര്‍ക്ക് ലഭിച്ചതാണ് വിവാദ ശിക്ഷാവിധിയിലേക്ക് അധ്യാപകരെ നയിച്ചത്.
തുടര്‍ന്ന് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് മറ്റ് കുട്ടികളുടെ മുഴുവന്‍ മുമ്പില്‍ വെച്ച് ആരോപണ വിധേയരായ കുട്ടികളോട് വസ്ത്രമൂരാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിദ്യാര്‍ഥികള്‍ നവംബര്‍ 27ന് വിദ്യാര്‍ഥി യൂണിയനെ വിവരമറിയിക്കുന്നതോടെയാണ് വിഷയം ചര്‍ച്ചയാവുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.