ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം രണ്ട് ദിവസത്തേക്ക് കൂടെ തുടരും

0
56

തിരുവനന്തപുരം:കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം രണ്ട് ദിവസത്തേക്ക് കൂടെ തുടരും.

വെള്ളിയാഴ്ചയും ശനിയാഴ്ചയും സര്‍വീസ് നടത്തേണ്ട നിരവധി ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണു പൂര്‍ണമായി റദ്ദാക്കിയതെന്നു റെയില്‍വേ അറിയിച്ചു.

വെള്ളിയാഴ്ച സര്‍വീസ് നടത്തേണ്ട നാഗര്‍കോവില്‍ – തിരുവനന്തപുരം പാസഞ്ചര്‍ (56310), കോട്ടയം- എറണാകുളം പാസഞ്ചര്‍ (56386), എറണാകുളം- നിലമ്പൂര്‍ പാസഞ്ചര്‍ (56362),

നിലമ്പൂര്‍- എറണാകുളം പാസഞ്ചര്‍ (56363), എറണാകുളം- കോട്ടയം പാസഞ്ചര്‍(56389), പുനലൂര്‍- പാലക്കാട് പാലരുവി എക്സ്പ്രസ് (16791), പാലക്കാട്- പുനലൂര്‍ പാലരുവി എക്സ്പ്രസ് (16792), എന്നിവയാണു റദ്ദാക്കിയത്

ശനിയാഴ്ചത്തെ കോട്ടയം- കൊല്ളം പാസഞ്ചര്‍ (56305), കൊല്ളം- പുനലൂര്‍ പാസഞ്ചര്‍ (56334), പുനലൂര്‍- കൊല്ളം പാസഞ്ചര്‍ (56333), കൊല്ളം- തിരുവനന്തപുരം പാസഞ്ചര്‍

(56309), തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍ (56313), പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ (56715) എന്നിവയും പൂര്‍ണമായും റദ്ദാക്കി.