ജിദ്ദ: യമനില്‍നിന്നും സൗദി ലക്ഷൃമാക്കി തൊടുത്തുവിട്ട ബാലസ്റ്റിക്ക് മിസൈല്‍ സൗദി അറേബൃ പ്രതിരോധിച്ചു. സൗദി അറേബൃയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശൃയായ അസീറിലെ തെക്കന്‍ മേഖലയിലെ ഖമീസ് മുഷൈത്ത് സിറ്റിക്കടുത്ത് വെച്ചാണ് ഇന്നലെ (വൃാഴം)സൗദി പ്രതിരോധ സേന മിസൈല്‍ പ്രതിരോധിച്ചത്.
നേരത്തെ യമനില്‍നിന്നും റിയാദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷൃമാക്കി നവംബര്‍ നാലിന് തൊടുത്തുവിട്ട മിസൈല്‍ സൗദി സേന തകര്‍ത്തിരുന്നു. യമനില്‍ ആഭൃന്തര പ്രശ്നം രൂക്ഷമായതിന് ശേഷം സൗദിയിലേക്ക് ഇതിനകം 78 മിസൈലുകളാണ് യമന്‍ ഭാഗത്തുനിന്നും തൊടുത്തുവിട്ടിരുന്നതെന്ന് അല്അറേബൃ ഇംഗ്ളീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.