അജിത്തിന്റെ ‘വിശ്വാസ’ത്തില്‍ നായിക അനുഷ്‌ക ഷെട്ടി?

0
66

‘വിവേകം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം തമിഴ് സൂപ്പര്‍താരം അജിത്ത് നായകനാകുന്ന ചിത്രമാണ് ‘വിശ്വാസം’. വിവേകത്തിന്റെ സംവിധായകന്‍ ശിവ തന്നെയാണ് ‘വിശ്വാസം’ എന്ന ചിത്രവും ഒരുക്കുന്നത്. അജിത്തിന്റെ 58-ാമത്തെ ചിത്രമായിരിക്കും ഇത്.

ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി നായികയായി എത്തുമെന്നാണ് കോളിവുഡില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്തകള്‍ തെറ്റാണെന്നും ചിത്രത്തില്‍ അജിത്തിനൊപ്പം ആരൊക്കെ അഭിനയിക്കുമെന്ന് ഡിസംബര്‍ പകുതിയോടുകൂടി മാത്രമെ തീരുമാനിക്കൂ എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.