ഇന്ത്യയ്ക്ക് ടോസ്; ബാറ്റ് ചെയ്യുന്നു

0
35

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഉച്ചഭക്ഷണസമയത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്തു. 51 റണ്‍സുമായി മുരളി വിജയും 17 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുമാണ് ക്രീസില്‍. 23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ശ്രീലങ്കയ്ക്കുവേണ്ടി ദില്‍റുവാന്‍ പെരേരയും ഗമഗെയും ഓരോ വിക്കറ്റ് വീതം നേടി.