ഓഖി ചുഴലിക്കാറ്റ് കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് മരണം

0
89


കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് രണ്ട് മരണം കൂടി. കണ്ണൂരില്‍ ഹൈമാസ് ലൈറ്റ് വീണ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. പവിത്രന്‍ എന്നയാളാണ് മരിച്ചത്. ദ്രവിച്ച് നിന്നിരുന്ന പോസ്റ്റ് ശക്തമായ കാറ്റില്‍ മറിഞ്ഞ് പവിത്രന്റെ മേല്‍ വീഴുകയായിരുന്നു.

കൊച്ചി ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചെല്ലാനം സ്വദേശി റെക്‌സണ്‍ ആണ് മരിച്ചത്. ചെല്ലാനത്തെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് വീട്ടിലെത്തിയ റെക്‌സണ്‍ തിരയില്‍പെട്ട് വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.