ഓഖി ചുഴലിക്കാറ്റ്: നാലുപേരെ കൂടി കണ്ടെത്തി

0
107

 


കൊല്ലം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ നാലുപേരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. കൊല്ലത്തുനിന്ന് രണ്ടുപേരെയും കൊച്ചിയില്‍ നിന്ന് രണ്ടുപേരെയുമാണ് കണ്ടെത്തിയിരിക്കുന്നത്.

പൂന്തുറ സ്വദേശികളായ രണ്ടുപേരെയാണ് കൊല്ലത്ത് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയതെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഔസേപ്പ്, മാണി എന്നിവരെയാണ് കൊല്ലത്ത് കണ്ടെത്തിയിരിക്കുന്നത്.
കൊച്ചിയില്‍ നിന്ന് നാവികസേന കണ്ടെത്തിയ രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഇവര്‍ കൊല്ലം സ്വദേശികളാണെന്നാണ് നിഗമനം.

അതേസമയം, കടലില്‍ അകപ്പെട്ട 110 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇതുവരെ നാനൂറോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ലക്ഷദ്വീപില്‍ 104 പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു. ഇവര്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ്. കൊല്ലത്തുനിന്ന് കാണാതായ എല്ലാവരേയും കണ്ടെത്തിയതായും റിപ്പോര്‍്ട്ടുകളുണ്ട്.