ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ; കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി

0
37

കവരത്തി : ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിനടിയിലായി.

ദ്വീപുകളില്‍ വലിയ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള എം.വി കവരത്തി, ബേപ്പൂരില്‍ നിന്നുള്ള എം.വി മിനിക്കോയി എന്നീ കപ്പലുകള്‍ യാത്ര റദ്ദാക്കി.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രശക്തി കൈവരിച്ച ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍ വീശുക എന്നാണ് മുന്നറിയിപ്പ്.

ദേശീയ ദുരന്ത നിവാരണ സേന രാവിലെ ലക്ഷദ്വീപിലെത്തും.