ഓഖി ചുഴലിക്കാറ്റ്: ശംഖുമുഖത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തി

0
106


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ശംഖുമുഖം തീരത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മൃതദേഹവുമായി വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തി. ഇതോടെ ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നും ആകെ മരിച്ചവരുടെ എണ്ണം ഒന്‍പതും ആയി.
അതേസമയം, കടലില്‍ അകപ്പെട്ടുപോയതില്‍ 110-ഓളം പേരെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ് വിവരം.