തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേരളത്തിലും തമിഴ്നാട്ടിലും അഞ്ഞടിച്ച ചുഴലിക്കാറ്റ് ഇരുസംസ്ഥാനങ്ങളിലും വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 14 ജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ മാത്രം എട്ട് ജീവനകളാണ് പൊലിഞ്ഞത്.
ഇനിയും കടലില്‍ അകപ്പെട്ട 110 പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി കോസ്റ്റുഗാര്‍ഡും നാവികസേനയും തെരച്ചില്‍ നടത്തിവരികയാണ്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷകണക്കിനു രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.