കൊച്ചുവേളിയില്‍ തീരദേശ റോഡ് മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നു

0
40


തിരുവനന്തപുരം: കൊച്ചുവേളിയില്‍ തീരദേശ റോഡ് മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കുന്നു. പ്രദേശത്ത് നിന്നും മല്‍സ്യബന്ധനത്തിനായി പോയ നാല് പേരെ പറ്റി യാതൊരു വിവരവും ഇതുവരെയും ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ റോഡ് ഉപരോധം.

സര്‍ക്കാരിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് യാതൊരുവിധ നീക്കവും ഇല്ലെന്നാരോപിച്ചാണ് ഉപരോധം.