കോളിന്‍ ഡി ഗ്രാന്റ്‌ഹോമിന് സെഞ്ച്വറി; ന്യൂസീലന്റ് ഒമ്പതിന് 447

0
51

വെല്ലിങ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്റ് മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 447 റണ്‍സെടുത്തിട്ടുണ്ട്. 57 റണ്‍സുമായി ബ്ലന്‍ഡലും രണ്ട് റണ്‍സുമായി ട്രെന്റ് ബോള്‍ട്ടുമാണ് ക്രീസില്‍. ഗ്രാന്റ്‌ഹോം 105 റണ്‍സെടുത്തപ്പോള്‍ റോസ് ടെയ്‌ലര്‍ 93 റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കെമര്‍ റോച്ച് മൂന്നും റോസ്റ്റണ്‍ ചേസ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ഇപ്പോള്‍ ന്യൂസീലന്റിന് മൊത്തം 313 റണ്‍സിന്റെ ലീഡുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 134 റണ്‍സാണെടുത്തിരുന്നത്.