തിരുവനന്തപുരം: ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും കടലില്‍ മല്‍സ്യബന്ധനത്തിന് പോയ 8 പേരെ കാണാനില്ല. കുമാര്‍ ആല്‍വി(45), ആന്റണി ഫര്‍ണാണ്ടസ്(40), ജോണ്‍ മാനുവല്‍(51), തോമസ്(47), ജെറാള്‍ഡ്(40), സിസ്സില്‍(52) തുടങ്ങിയവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9037787223 എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കണമെന്ന് ചിറയിന്‍കീഴ് എംഎല്‍എ ഓഫീസ് അറിയിച്ചിട്ടുണ്ട്.