നീണ്ടകരയില്‍ നിന്നുപോയ ബോട്ട് തകര്‍ന്നു; 12 പേരെ കാണാതായി

0
25


കൊല്ലം: നീണ്ടകരയില്‍ നിന്നുപോയ ജിതിന്‍ എന്ന ബോട്ട് തകര്‍ന്നതായി റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്ന 3 പേര്‍ രക്ഷപെട്ടു. 12 പേരെ കാണാതായി. കന്യാകുമാരിക്കടുത്തുവെച്ചാണ് ബോട്ട് തകര്‍ന്നതെന്നാണ് വിവരം.

ആകെ 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 3 പേര്‍ ബംഗാളികളും 12 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. രണ്ടപെട്ട മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.