അനധികൃത ഖനനറിപ്പോര്‍ട്ട്; കര്‍ണാടകയില്‍ ബിജെപി അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചു

0
38

ബെംഗളൂരു: കര്‍ണാടകയില്‍ അനധികൃതഖനനത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ടിവി ലേഖകന് ബിജെപി അംഗങ്ങളുടെ മര്‍ദനം. കര്‍ണാടകയിലെ തുംകുറിലാണ് സംഭവം.

ലേഖകനെ പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
ബി ജെ പി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ കല്‍ബുറഗിയിലെ ജില്ലാ കമ്മീഷണര്‍ ഓഫീസിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.