തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ 29 പേരെ കൂടി രക്ഷിച്ചു. നാവികസേനയും കോസ്റ്റുഗാര്‍ഡും കഴിഞ്ഞ 72 മണിക്കൂറായി നടത്തിയ തെരച്ചിലിനുശേഷമാണ് 29 പേരെ രക്ഷിക്കാനായത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഓഖി ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരുകയാണ്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ഇ.ചന്ദ്രശേഖരന് എന്നിവരും യോഗത്തിലുണ്ട്.
നാവികസേന നടത്തിയ തെരച്ചിലില്‍ 13 മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്. ഇവരുമായി നേവിയുടെ കപ്പല്‍ കൊല്ലം തീരത്തേക്ക് തിരിച്ചു. ലക്ഷദ്വീപിലെത്തിയ 12 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തകര്‍ന്ന ബോട്ടില്‍ പിടിച്ചിരുന്ന മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചിരിക്കുന്നത്.
വ്യോമസേന നാല് പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. സില്‍വ, ക്രിസ്തുദാസ്, അന്തോണി, മരിയ ദാസ് എന്നിവരെയാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും എയര്‍ഫോഴ്സും തെരച്ചില്‍ നടത്തിവരികയാണ്.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ ഇന്നും സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കടലിലേക്ക് പോയി. രണ്ട് ബോട്ടുകളിലായാണ് തൊഴിലാളികള്‍ പുറപ്പെട്ടത്.
കേരളാ തീരത്ത് കടലാക്രമണം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ തീരമേഖലയില്‍ ഇന്ന് വൈകുന്നേരം വരെ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ആന്‍ഡമാനു സമീപം രൂപപ്പെട്ട പുതിയ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് വിട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് കാറ്റ് ഇപ്പോള്‍. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ ഇടിയുണ്ട്.