കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോളടിക്കുമെന്ന് ടീം പരിശീലകന്‍

0
45

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നടക്കാനിരിക്കുന്ന കളിയില്‍ ഗോളടിക്കുമെന്ന് ടീം പരിശീലകന്‍ റെനി മ്യുളെന്‍സ്റ്റീന്‍. ഐഎസ്എല്‍ നാലാം സീസണില്‍ ഇതുവരെയും ടീമിന് ഗോളടിക്കാന്‍ കഴിയാത്തതില്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.
എന്നാല്‍ ഇന്നത്തെ കളിയില്‍ അതിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ടീം പരിശീലകന്‍ റെനി മ്യുളെന്‍സ്റ്റീന്‍ പറഞ്ഞു. ഗോളടിക്കുക എന്നതുതന്നെയാണ് പ്രധാനം എന്ന് തങ്ങള്‍ക്കറിയാമെന്നും, ടീമംഗങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതിനും ഗോള്‍ അത്യാവശ്യമാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു.

‘വെസ് ബ്രൗണ്‍ ഞങ്ങളുടെ രഹസ്യ ആയുധമാണ്, മുംബൈയ്‌ക്കെതിരെ കടുത്ത മല്‍സരം പ്രതീക്ഷിക്കുന്നുണ്ട്, പക്ഷേ കേരള ബ്ലാസ്റ്റേഴ്‌സ് അത് കൈകാര്യം ചെയ്യും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്ക് കാരണം വിട്ടുനിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം വെസ് ബ്രൗണ്‍ ഇന്ന് അന്തിമ ഇലവെനില്‍ ഉണ്ടാകുമെന്നത് ടീമിന് ആശ്വാസം തന്നെയാണ്. ബ്ലാസ്റ്റേഴ്‌സും, മുംബൈയും നേര്‍ക്കു നേര്‍ പൊരുതാന്‍ ഇന്ന് കളത്തിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഇരു ടീമില്‍ നിന്നും കടുത്ത മത്സരമാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.