താനൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

0
44

മലപ്പുറം: താനൂര്‍ ഉണ്യാലില്‍ നബിദിന ഘോഷയാത്രയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് താനൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ശബരിമല തീര്‍ഥാടകര്‍, നബിദിന റാലികള്‍, താനൂരിലെ അമൃതമഠം പൊങ്കാല മഹോത്സവം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ഒ.രാജനും കണ്‍വീനര്‍ എംപി. അഷ്‌റഫും അറിയിച്ചു.