പൂനെ സിറ്റിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ഒരു ഗോള്‍ ജയം

0
34

പുണെ: പൂനെ സിറ്റിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ഒരു ഗോള്‍ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പൂനെയെ ഹോം ഗ്രൗണ്ടിൽ ചെന്നൈയിൻ തറ പറ്റിച്ചത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ആറു പോയിന്റാണ് ചെന്നൈയിൻ എഫ്സിക്ക് നിലവിലുള്ളത്. മൂന്നാം ജയം തേടിയിറങ്ങിയ പുണെയ്ക്കെതിരെ 81–ാം മിനിറ്റിൽ ചെന്നൈയിൻ എഫ്സിയുടെ സെറേനോ നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

ഒപ്പത്തിനോപ്പമുള്ള പ്രകടനമായിരുന്നു മത്സരത്തിലുടനീളം പിന്നീട് കണ്ടത്. എന്നാൽ 80–ാം മിനിറ്റിൽ പകരക്കാരനായെത്തിയെ ചെന്നൈയിന്റെ ജെയിം ഗാവിലെൻ ചെന്നൈയുടെ വിജയഗോളിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു.

ഗാവ്‍ലിൻ നൽകിയ പന്ത് പൂനെയുടെ വലയിലെത്തിച്ച് ഹെൻറിക് സെറേനോ ചെന്നൈയിന്റെ വിജയഗോൾ കുറിച്ചു. സീസണിലെ രണ്ടാം ജയത്തോടെ ചെന്നൈയിൻ എഫ്സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.