ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും മുതലാക്കാനായില്ല; മുംബൈ സിറ്റിക്കെതിരെ കേരളാ ബ്ലാസ്റ്റെഴ്സിനു സമനില

0
57


കൊച്ചി: ഹോം ഗ്രൗണ്ടില്‍ കേരളാ ബ്ലാസ്റ്റെഴ്സിനു സമനില. ആദ്യ ഗോളിന്റെ ലീഡ് നേടിയിട്ടും മുംബൈ സിറ്റി എഫ്‌സി ബ്ലാസ്റ്റെഴ്സിനെ സമനിലയിൽ തളച്ചു. സീസണിലെ മൂന്നാം മൽസരത്തിലും ബ്ലാസ്റ്റേഴ്സിനു സമനില തന്നെയാണ് ലഭിച്ചത്.

14-ാം മിനിറ്റിൽ മാർക്കോസ് സിഫ്നിയോസ് നേടിയ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ 77-ാം മിനിറ്റിൽ ബൽവന്ദ് സിങ് നേടിയ ഗോളിലൂടെയാണ് മുംബൈ സിറ്റി എഫ്‌സി സമനിലയില്‍ എത്തിച്ചത്. . മൽസരത്തിലെ രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയ മലയാളി താരം സി.കെ. വിനീത് 89-ാം മിനിറ്റിൽ ചുവപ്പുകാർഡുമായി പുറത്തായി.

അടുത്ത മൽസരത്തിൽ വിനീതിന് കളിക്കാന്‍ കഴിയില്ല.  കേരളാ ബ്ലാസ്റ്റേഴ്സിന് ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റ് സ്വന്തം. മുംബൈയ്ക്ക് നാലു മൽസരങ്ങളിൽനിന്ന് നാലു പോയിന്റും ലഭിച്ചിട്ടുണ്ട്.