അബി ബാക്കിവെച്ച ആ സ്വപ്നം

0
69

അകാലത്തില്‍ നമ്മെ വിട്ടുപോയ മിമിക്രിയിലെ സൂപ്പര്‍താരം അബി ഒരു സ്വപ്‌നം ബാക്കിവെച്ചിരുന്നു. മലയാളത്തിലെ പുതുമുഖ താരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗമെന്ന തന്റെ മകനൊപ്പം ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന മോഹമായിരുന്നു അത്.

എന്നാല്‍ നിര്‍ഭാഗ്യമെന്നോണം അത് നടക്കാതെ പോയി. അബി ഒടുവില്‍ അഭിനയിച്ചത് ‘കറുത്ത സൂര്യന്‍’ എന്ന ചിത്രത്തിലായിരുന്നു. ഇ.വി.എം അലിയാണ് അതിന്റെ സംവിധായകന്‍. അലിയോടാണ് അബി മകനോടൊപ്പം അഭിനയിക്കാനുള്ള തന്റെ മോഹം തുറന്നുപറഞ്ഞതത്രെ.

‘കറുത്ത സൂര്യന്‍’ ഡിസംബര്‍ എട്ടിന് തിയേറ്ററുകളില്‍ റിലീസാകും.