കോഴിക്കോട് ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം

0
36


കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോകാനാകാതെ കോഴിക്കോട് കുടുങ്ങിയ ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധിച്ചു. ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് ഉപരോധിച്ചുകൊണ്ടാണ് ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധിച്ചത്. ലക്ഷദ്വീപ് ഭരണകൂടം കോഴിക്കോട് കുടുങ്ങിയ തങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ലക്ഷദ്വീപ് നിവാസികള്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയത്.

ലക്ഷദ്വീപ് ഉദ്യോഗസ്ഥര്‍ കോഴിക്കോട് കുടുങ്ങിയ തങ്ങള്‍ക്ക് താമസസൗകര്യമൊരുക്കാന്‍ തയാറാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ലക്ഷദ്വീപ് സര്‍ക്കാരിന് കോഴിക്കോട് നഗരത്തില്‍ ഗസ്റ്റ് ഹൗസ് ഉണ്ട്. ഈ ഗസ്റ്റ് ഹൗസില്‍ തങ്ങള്‍ക്ക് താല്‍ക്കാലിക താമസസൗകര്യമൊരുക്കണമെന്ന ആവശ്യവും അധികൃതര്‍ അവഗണിച്ചതോടെയാണ് ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധം ആരംഭിച്ചത്.

എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് അംഗം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. കോഴിക്കോട് തങ്ങാന്‍ ആവശ്യമായ ക്രമീകരണം നടത്താമെന്ന് അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.