ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ യാത്ര ചെയ്‌തോട്ടെയെന്ന് പ്രധാനമന്ത്രി

0
31


ബറൂച്ച്: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ യാത്ര ചെയ്‌തോട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരായ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മോദി. ഗുജറാത്തിലെ ബറൂച്ചില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള ബുള്ളറ്റ് ടെയ്രിന്‍ പദ്ധതിക്ക് വേണ്ടി ചിലവാക്കുന്ന 1.1 ലക്ഷം കോടി രൂപ വലിയ തുകയല്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി പരിശ്രമിച്ചിരുന്നതായും എന്നാല്‍ അത് നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നുവെന്നും മോദി പരിഹസിച്ചു.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ പോകട്ടേയെന്നും പദ്ധതി നടപ്പിലാകുന്നതോടെ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.