രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി

0
37

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. വലിയ നാശനഷ്ടങ്ങളും മരണങ്ങളും കണക്കിലെടുത്ത് പരമാവധി ആര്‍ഭാടരഹിതമായി മേള നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.