വടകരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആര്‍എസ്എസ് ആക്രമണം

0
46

കോഴിക്കോട്: വടകരയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആര്‍എസ്എസ് ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ എറിഞ്ഞ് തകര്‍ത്തു.

ഇന്നലെ രാത്രിയാണ് വടകരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നു. സിപിഎം പ്രവര്‍ത്തകനായ ഷാജിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് വടകര പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുളള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണ് വീടുകള്‍ക്ക് നേരെയുളള ആക്രമണങ്ങളെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.