കൊച്ചി: സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ വിഷയത്തില്‍ കേരളാ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടി. സംവിധായകന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം വിശദീകരണം നല്കാന് ആവശ്യപ്പെട്ടു.
തന്റെ ഭാഗം കേള്‍ക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതെന്ന് സനല്‍കുമാര്‍ ശശിധരന് ഹര്‍ജിയില്‍ ആരോപിച്ചു. ഏകപക്ഷീയമായി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് സാമാന്യ നീതിക്ക് നിരക്കുന്ന നടപടിയല്ലെന്നും സനല്‍കുമാര്‍ ശശിധരന് വാദിച്ചു.