കര്‍ണാടകയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

0
19


ഹാസന്‍: കര്‍ണാടകയിലെ ഹാസനില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോഡു നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് സ്വകാര്യ വോള്‍വോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ കാസര്‍കോഡ് സ്വദേശിനിയാണ്. കാസര്‍കോട് ചെങ്കള ഗ്രാമപഞ്ചായത്തംഗം പാണലം അബ്ദുള്‍ സലാമിന്റെ മകള്‍ ഫാത്തിമത്ത് സുനീറ (25) യാണ് മരിച്ചത്. മംഗളൂരുവിലെ യശോദ ഭട്ട് (44), കാര്‍ത്തിക് റെഡ്ഡി (45) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍.

അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും കര്‍ണ്ണാടക സ്വദേശികളാണ്. അപകട സമയം കൂടെയുണ്ടായിരുന്ന സുനീറയുടെ പിതാവ് അബ്ദുല്‍സലാം അടക്കമുള്ളവര്‍ പരിക്കുകളോടെ ഹസനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.