ചെല്ലാനത്തെ തീരദേശവാസികള്‍ ഇന്നുമുതല്‍ റിലേ നിരാഹാരം ആരംഭിക്കും

0
25


കൊച്ചി: തീരപ്രദേശത്ത് പുലിമുട്ടും, കടല്‍ഭിത്തിയും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്തെ തീരദേശവാസികള്‍ ഇന്നുമുതല്‍ റിലേ നിരാഹാരം ആരംഭിക്കും. എറണാകുളം കളക്ടറുമായി ഇവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. പുലിമുട്ട് നിര്‍മ്മിക്കുന്നത് വരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരാനാണ് 200 ഓളം കുടുംബങ്ങളുടെ തീരുമാനം.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കടല്‍ ദുരന്തങ്ങള്‍ നേരിടാന്‍ സ്ഥിരം രക്ഷാസംവിധാനം വേണമെന്നാവശ്യപ്പെട്ട് തീരദേശവാസികള്‍ റിലേ സമരം തുടങ്ങുന്നത്. അതേസമയം അടിയന്തര സാഹചര്യം നേരിടുന്നതില്‍ ഫിഷറീസ് വകുപ്പ് പരാജയപ്പെട്ടെന്നാരോപിച്ച് മത്സ്യപ്രവര്‍ത്തക സംഘം നാളെ കോഴിക്കോട്ട് ഫിഷറീസ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.