തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി അധ്യാപക നിയമന അഴിമതി അന്വേഷിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിച്ചു.എ.എ റഹിം (കണ്‍വീനര്‍), ഡോ. എം. ജീവന്‍ലാല്‍, ശ്രീ. എം.ശ്രീകുമാര്‍ , അഡ്വ.ജോണ്സണ് എബ്രഹാം എന്നിവരാണ് സമിതി അംഗങ്ങള്‍.
സര്‍വകലാശാല എജ്യൂക്കേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേട് നടന്നതായാണ് ആരോപണം. അഭിമുഖത്തിന് കൂടുതല്‍ മാര്‍ക്ക് നല്കി അനര്‍ഹരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം. ഇതിനെ തുടര്‍ന്ന് സംഘടിപ്പിച്ച സിന്റിക്കേറ്റ് യോഗത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. 16 പേര് പങ്കെടുത്ത യോഗത്തില്‍ എല്ലാവരും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം വി സി എതിര്ക്കുന്നുവെന്നാരോപിച്ചാണ് സംഘര്‍ഷമുണ്ടായത്.
അജണ്ടയില്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്നാണ് വൈസ് ചാന്സറിന്റെ നിലപാടാണ് സിന്റിക്കേറ്റ് അംഗങ്ങളെ പ്രകോപിതരാക്കിയത്. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ നടപടിയെടുക്കാന്‍ പറ്റില്ലെന്ന് അറിയിച്ച വൈസ് ചാന്‍സലറെ സമരക്കാര്‍ തടഞ്ഞുവെച്ചു. പോലീസും എസ്എഫ്ഐയും തമ്മില്‍ സംഘര്‍ഷത്തിലായി