ആഷസ്: ഓസ്‌ട്രേലിയയ്ക്ക് 120 റണ്‍സിന്റെ ജയം, പരമ്പരയില്‍ 2-0ന് മുന്നില്‍

0
34

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ജയിച്ച് ഓസ്‌ട്രേലിയ 2-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ ജയം. ജയിക്കാന്‍ 354 റണ്‍സെടുക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് അഞ്ചാം ദിനമായ ഇന്ന് 233 റണ്‍സിന് പുറത്തായി.

ഓസ്‌ട്രേലിയയ്ക്കുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസില്‍വുഡും നതാന്‍ ലയണും രണ്ട് വീതം വിക്കറ്റ് നേടി.

അഞ്ചാം ദിനമായ ഇന്ന് നാലിന് 176 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുന:രാരംഭിച്ച ഇംഗ്ലണ്ടിന് മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ജോഷ് ഹേസില്‍വുഡിന്റെയും പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാതെ അവരുടെ ക്യാപ്റ്റന്‍ ജോ റൂട്ട് 67 റണ്‍സിന് പുറത്തായി. പിന്നീട് വന്ന ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. ക്രിസ് വോക്‌സ്(5), മോയീന്‍ അലി(2), ഓവര്‍ട്ടണ്‍(7), ബ്രോഡ്(8), ജോണി ബെയര്‍സ്‌റ്റോ(36) എന്നിങ്ങനെയായിരുന്നു പിന്നീട് വന്നവരുടെ സ്‌കോറുകള്‍.