തിരുവനന്തപുരം: സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടിനിടെ ആദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് 29ന് പ്രത്യേക മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വെബ്സൈറ്റില്‍ മാത്രമാണ് കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ലഭിച്ചത്. 30ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് വിവരം ലഭിച്ചു. ന്യൂനമര്‍ദം തീവ്രമാകുമെന്ന വിവരമാണ് ലഭിച്ചത്. ആ ഘട്ടത്തിലും ചുഴലിക്കാറ്റിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. 30ന് ഉച്ചയ്ക്ക് ശേഷമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭ്യമായത്. മാനദണ്ഡം അനുസരിച്ച് 12 മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കേണ്ടതാണ്. ഓഖിയുടെ കാര്യത്തില്‍ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഖി ചുഴലിക്കാറ്റില്‍ ഗുരുതരപരമായി പരിക്കേറ്റവര്‍ക്ക് ബദല്‍ ജീവിതോപാധിയായി 5 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കും.