എസ്.ദുര്‍ഗ ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കില്ല

0
40

 

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്.ദുര്‍ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് എ കെ ബാലന്‍. എസ്.ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയതുകൊണ്ടാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതിയുടെ വിധി അനുകൂലമായി വരുകയാണെങ്കില്‍ എസ്.ദുര്‍ഗയുടെ പ്രദര്‍ശനത്തെക്കുറിച്ച് അപ്പോള്‍ തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

എസ്.ദുര്‍ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ നേരത്തെ പറഞ്ഞിരുന്നു.