ഏറ്റവും മികച്ച വികലാംഗ ജീവനക്കാരനുള്ള അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരന്

0
30

കൊച്ചി: 2017-ലെ ഏറ്റവും മികച്ച വികലാംഗ ജീവനക്കാരനുള്ള സംസ്ഥാന അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായ കെ.സത്യന് ലഭിച്ചു. എറണാകുളത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ അവാര്‍ഡ് സമ്മാനിച്ചു. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തില്‍ തീയറ്റര്‍ അസിസ്റ്റന്റാണ് സത്യന്‍. 25 വര്‍ഷമായി മെഡിക്കല്‍ കോളേജില്‍ സേവനം അനിഷ്ടിച്ചുവരുന്നു.