ന്യൂഡല്‍ഹി: താജ്മഹലിന് യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം. കമ്പോഡിയയിലെ അംഗോര്‍വാത്തിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ചൈനയിലെ വന്മതില് മൂന്നാം സ്ഥാനത്തും പെറുവിലെ മാച്ചുപിച്ചു നാലാം സ്ഥാനത്തുമാണ്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പടെുന്ന ദേശീയ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോകമെമ്പാടുമുള്ള യാത്രികര്‍ക്കിടയില്‍ സര്‍വ്വെ സംഘടിപ്പിച്ചത്.
1983ലാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ആദ്യമായി താജ്മഹല്‍ ഇടം നേടുന്നത്. പ്രതിവര്‍ഷം താജ്മഹല്‍ 80ലക്ഷം പേരാണ് സന്ദര്‍ശിക്കുന്നത്.