നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തള്ളി

0
39

ചെന്നൈ: ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെയും ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി.

സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങിയവരുടെ ഒപ്പുകള്‍ വ്യാജമാണമെന്ന് കണ്ടെത്തിയതിനാലാണ് വിശാലിന്റെ പത്രിക തള്ളിയതെന്നാണ് വരണാധികാരി വേലുസ്വാമിയുടെ വിശദീകരണം. ഇതേ കാരണം ചൂണ്ടിക്കാട്ടി ആദ്യം പത്രിക തള്ളിയെന്ന് അറിയിച്ചെങ്കിലും തന്നെ പിന്താങ്ങിയവരെ ഭീഷണിപ്പെടുത്തി ഒപ്പ് വ്യാജമാണെന്ന കത്ത് വാങ്ങിയെന്ന ആരോപണവുമായി വിശാല്‍ രംഗത്തുവന്നതോടെ അന്തിമതീരുമാനം വൈകുകയായിരുന്നു. പിന്നീട് രാത്രി 11നോടെ പത്രിക തള്ളിയതായി വരണാധികാരി ഔദ്യോഗികമായി അറിയിച്ചു.