ഫ്ര​ഞ്ച് സം​ഗീ​ത ഇ​തി​ഹാ​സം ജോ​ണി ഹാ​ല്ലി​ഡേ അ​ന്ത​രി​ച്ചു

0
56

പാ​രീ​സ്: ഫ്ര​ഞ്ച് റോ​ക്ക് ആ​ന്‍​ഡ് റോ​ള്‍ സം​ഗീ​ത ഇ​തി​ഹാ​സ​വും അ​ഭി​നേ​താ​വു​മാ​യ ജോ​ണി ഹാ​ല്ലി​ഡേ(74) അ​ന്ത​രി​ച്ചു. റോ​ക്ക് ആ​ന്‍​ഡ് റോ​ള്‍ സം​ഗീ​ത ഇതിഹാസമായ ജോണി ശ്വാ​സ​കോ​ശ അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​റെ നാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഫ്രാ​ന്‍​സി​ന് റോ​ക്ക് ആ​ന്‍​ഡ് റോ​ള്‍ സം​ഗീ​തം പ​രി​ച​യ​പ്പെ​ടു​ത്തി​യ സം​ഗീ​ത​ജ്ഞ​നാ​യി​രു​ന്നു ജീ​ന്‍ ഫി​ലി​പ്പി സ്മെ​റ്റ് എ​ന്ന ജോ​ണി ഹാ​ല്ലി​ഡേ.

1960ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഹ​ലോ ജോ​ണി എ​ന്ന ആ​ല്‍​ബ​ത്തി​ലൂ​ടെ​യാ​ണ് ഹാ​ല്ലി​ഡേ സം​ഗീ​ത യാ​ത്ര തു​ട​ങ്ങി​യ​ത്. 1961ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ലെ​റ്റ്സ് ട്വി​റ്റ്സ് എ​ഗൈ​ന്‍ എ​ന്ന ക​വ​ര്‍ അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ല്‍ പ്ര​ശ​സ്ത​നാ​ക്കി.