ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

0
46

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസിന്റെ അഭ്യര്‍ത്ഥന. ഡിസംബര്‍ 31ന് കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരമാണ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് മതിയായ സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തതിനാലാണ് മത്സരം മാറ്റിവയ്ക്കണമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പുതുവര്‍ഷമായതിനാല്‍ ആ ദിവസം കൂടുതല്‍ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡ്യൂട്ടിക്ക് അയക്കേണ്ടി വരും. അതുകൊണ്ട് തന്നെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടത്.