ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി

0
34

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി. 2018 മാര്‍ച്ച് 31 വരെ സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇനിയും ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്കാണ് സമയ പരിധി നീട്ടി നല്‍കിയത്. നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.