സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

0
98

ചെന്നൈ: തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ പുലര്‍ച്ചെ നാല് മണിയ്ക്കാണ് സംഭവം. ചെന്നൈയിലെ ചെമ്മെഞ്ചേരിയില്‍ വച്ചാണ് അപകടം. ചെന്നൈയിലേക്ക് പോവുകയായിരുന്ന ഗൗതം മേനോന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലിടിക്കുകയായിരുന്നു.

മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് തിരിഞ്ഞതാണ് കാറിന്റെ നിയന്ത്രണം തെറ്റിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.